708 ബില്യൺ ഡോളർ മൂല്യമുള്ള ആസ്തി; ​ഗൾഫിൽ കുവൈത്ത് രണ്ടാമത്

  • 08/11/2022

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ സോവറിൻ ഫണ്ടിന്റെ കാര്യത്തിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്.  സോവറിൻ ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പട്ടികയിലാണ് കുവൈത്ത് രണ്ടാമത് എത്തിയത്. 708 ബില്യൺ ഡോളർ മൂല്യമുള്ള ആസ്തിയാണ് കുവൈത്തിനുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 708.75 ബില്യൺ ഡോളർ മൂല്യമുള്ള ആസ്തിയുമായി അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എന്നറിയപ്പെടുന്ന കുവൈത്ത് സോവറിൻ വെൽത്ത് ഫണ്ട് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സോവറിൻ വെൽത്ത് ഫണ്ടാണ്. കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് സ്ഥാപിതമായ 1953ൽ തന്നെയാണ് ഇതും സ്ഥാപിതമായത്. എണ്ണ സാമ്പത്തിക മിച്ചത്തിലുള്ള നിക്ഷേപ പ്രവർത്തനങ്ങൾ അതോറിറ്റി ഏറ്റെടുക്കുകയും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ, കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി രാജ്യത്തിന്റെ പൊതു കരുതൽ ഫണ്ടും കൈകാര്യം ചെയ്യുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News