കുവൈത്തിൽ വോളന്ററി, റെസ്ക്യൂ ടീമുകൾ ക്യാമ്പിംഗ് സീസണിനായി തയ്യാറെടുക്കുന്നു

  • 09/11/2022

കുവൈത്ത് സിറ്റി: കാലാവസ്ഥ തണുപ്പാവുകയും ക്യാമ്പിംഗ് സീസൺ അടുക്കുകയും ചെയ്യുമ്പോൾ ആവശ്യമുള്ളവർക്ക് സഹായങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി വോളന്ററി, റെസ്ക്യൂ ടീമുകൾ. അതിവേഗം പ്രതികരിക്കുന്ന ഈ ടീമുകൾ, റോഡിലും അതുപോലെ കടലിലും മരുഭൂമിയിലും പോകുന്നവരെ സഹായിക്കുകയും ബീച്ചുകൾ വൃത്തിയാക്കുകയും ട്രാഫിക് സംഘടിപ്പിക്കുകയും കാണാതായ ആളുകളെ തിരയുന്നതിനുള്ള സഹായം നൽകുകയും ചെയ്യുന്നു.‌

ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ സന്നദ്ധരാണെന്ന് ടീമിലെ എല്ലാ അം​ഗങ്ങളും വ്യക്തമാക്കി. മരുഭൂമിയിലായാലും കടൽത്തീരത്തായാലും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പുറത്തെടുക്കാൻ തന്റെ സംഘം സഹായിക്കുകയും കൊവിഡ് മഹാമാരി അല്ലെങ്കിൽ കനത്ത മഴ പോലുള്ള പ്രതിസന്ധികളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് സഹായം നൽകുകയും ചെയ്യുന്നുവെന്ന് കുവൈത്ത് സ്‌കൂർ അൽ സബാഹ് റെസ്‌ക്യൂ ടീം തലവൻ മുഹമ്മദ് അൽ ഹജ്‌രി പറഞ്ഞു. എല്ലാത്തരം ഹെവി-ഡ്യൂട്ടി ഉപകരണങ്ങളും തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News