കുവൈറ്റ് പ്രവാസി തൊഴിലാളികൾക്കായി ജഹ്‌റയിൽ താമസ സൗകര്യം ഒരുക്കുന്നു

  • 09/11/2022

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികൾക്കായി ഭവന സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന് നാല് സർക്കാർ ഏജൻസികളെ ക്ഷണിച്ച് മുനിസിപ്പൽ കൗൺസിലിലെ ജഹ്‌റ ഗവർണറേറ്റ് കമ്മിറ്റി. ജഹ്‌റ നഗരത്തിന് വടക്ക് സ്ഥിതി ചെയ്യുന്ന തീർഥാടക നഗരത്തിന്റെ പടിഞ്ഞാറ് ഭാ​ഗത്ത് മൂന്ന് സൈറ്റുകൾ അനുവദിക്കാനുള്ള അഭ്യർത്ഥന കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം, സാമൂഹികകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സംസ്ഥാന പ്രോപ്പർട്ടി അഡ്മിനിസ്‌ട്രേഷൻ എന്നിവയയൊണ് ക്ഷണിച്ചിട്ടുള്ളത്.

അഥേസമയം, നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കരാറുകാരുടെ പ്രവർത്തനം നിരീക്ഷിക്കാൻ അൽ മുത്‌ല പ്രദേശത്ത് മുനിസിപ്പാലിറ്റിക്ക് പ്രത്യേക ആസ്ഥാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അംഗം ഫഹദ് അൽ അബ്ദുൾജാദറിന്റെ നിർദ്ദേശം പരിഷ്‌ക്കരണ വികസന സമിതിക്ക് കൈമാറാനും കമ്മിറ്റി തീരുമാനിച്ചു. കനത്ത മഴയിൽ നിന്ന് രക്ഷനേടാൻ 170 മീറ്റർ നീളവും 168 മീറ്റർ വീതിയുമുള്ള മഴവെള്ള സംഭരണിക്ക് സ്ഥലം അനുവദിക്കണമെന്ന അഭ്യർത്ഥനയും കമ്മിറ്റി പരി​ഗണിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News