കുവൈത്തിൽ കഴിഞ്ഞ മാസം വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 21 പേരുടെ ജീവൻ

  • 09/11/2022

കുവൈത്ത് സിറ്റി: ഒക്ടോബറിൽ വാഹനാപകടങ്ങളിൽ 21 പേരുടെ ജീവനാണ് നഷ്ടമായതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മേജർ അബ്‍ദുള്ള ബുഹാസൻ പറഞ്ഞു. അതേസമയം, ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ, പ്ലാനിംഗ് ആൻഡ് റിസർച്ച് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് മഹ്മൂദ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പ്ലാനിം​ഗ് ആൻഡ് റിസേർച്ച് വിഭാ​ഗം കാർ വാടകയ്‌ക്ക് നൽകുന്നതും  ഡെലിവറി ബൈക്കുകൾ, മൊബൈൽ ടാക്സികൾ എന്നിവ നൽകുന്ന കമ്പനികളിൽ സുരക്ഷാ പരിശോധന നടത്തി.
‌518 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കാറുകൾ വിൽക്കുന്നതിനും വാടകയ്‌ക്കെടുക്കുന്നതിനുമായുള്ള രണ്ട് ഓഫീസുകൾ പൂട്ടിച്ചു. കമ്പ്യൂട്ടർ സംവിധാനം ലംഘിച്ച് മറ്റ് അഞ്ച് ഓഫീസുകൾ പിടിച്ചെടുക്കുകയും ചെയ്തു. വാഹനങ്ങൾ വാങ്ങുന്നതിനും വാടകയ്‌ക്കെടുക്കുന്നതിനുമുള്ള കമ്പനികളിൽ നിന്ന്  വഞ്ചന നേരിടുന്നതായി പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും കോ-ഓർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റിന് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News