ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്‍റര്‍നെറ്റുള്ള രാജ്യങ്ങള്‍; ആദ്യ പത്തില്‍ കുവൈത്തും

  • 09/11/2022

കുവൈത്ത് സിറ്റി: മൊബൈൽ ഇന്‍റര്‍നെറ്റ് വേഗതയിൽ കുവൈത്ത് ആഗോളതലത്തിൽ പത്താം സ്ഥാനത്ത്. അറബ് ലോകത്തും ഗൾഫിലും നാലാം സ്ഥാനത്താണ് കുവൈത്ത്. സെക്കൻഡിൽ ശരാശരി 95.04 മെഗാബൈറ്റ് വേഗതയോടെയാണ് കുവൈത്തില്‍ പട്ടികയില്‍ ആദ്യ പത്തില്‍ എത്തിയത്. സ്പീഡ് ടെസ്റ്റ് വെബ്സൈറ്റ് കഴിഞ്ഞ സെപ്റ്റംബറിലെ പട്ടികയാണ് പുറത്ത് വിട്ടത്. മുന്‍ മാസത്തെ റാങ്കിംഗിനെ അപേക്ഷിച്ച് കുവൈത്ത് രണ്ട് സ്ഥാനം താഴേക്കിറങ്ങി.  

അതേസമയം സൗദി അറേബ്യ സെപ്റ്റംബറില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. ഫിക്സഡ് ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ് വേഗതയുടെ കാര്യത്തിൽ, കുവൈത്ത് ആഗോളതലത്തിൽ 20-ാം സ്ഥാനത്താണ്. സെക്കൻഡിൽ 112.5 മെഗാബൈറ്റ് വേഗതയാണ് കുവൈത്തിലുള്ളത്. ആഗോളതലത്തിൽ 12-ാം സ്ഥാനത്തുമുള്ള യുഎഇക്ക് ശേഷം അറബ് ലോകത്ത് രണ്ടാം സ്ഥാനത്തെത്താന്‍ കുവൈത്തിന് സാധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News