ഏകികൃത ഗൾഫ് ട്രാഫിക് വാരത്തിനൊരുങ്ങി കുവൈറ്റ്

  • 09/11/2022

കുവൈത്ത് സിറ്റി: അടുത്ത മാർച്ചിൽ രാജ്യത്ത് നടക്കുന്ന ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ് ആണ് തീരുമാനം പുറപപ്പെടുവിച്ചിട്ടുള്ളത്. ഗൾഫ് പ്രതിസന്ധിക്കും കൊവിഡ് മഹാമാരിയെ തുടര്‍ന്നും 2017ൽ നിർത്തിയതിനുശേഷം ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് വീണ്ടും പുനരാരംഭിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. ഏകീകൃത ഗൾഫ് ട്രാഫിക് വീക്കിന്റെ പ്രവർത്തനങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റിയുടെ അധ്യക്ഷനായി മുബാറക് അൽ കബീർ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഇബ്രാഹിം അൽ ജലാലിനെയാണ് മേജർ ജനറൽ അൽ സയേഗ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News