മനുഷ്യാവകാശ സംഘടനകളുമായി സഹകരിക്കാനുള്ള താത്പര്യം ആവര്‍ത്തിച്ച് കുവൈത്ത്

  • 09/11/2022

കുവൈത്ത് സിറ്റി: യുഎൻ മനുഷ്യാവകാശ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുമായി നിലവിലുള്ള സഹകരണം തുടരാനുള്ള താത്പര്യം വ്യക്തമാക്കി കുവൈത്ത്. യുഎന്നിലെയും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും കുവൈത്തിന്‍റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യാവകാശ കൗൺസിൽ പ്രസിഡന്‍റ് അർജന്റീനിയൻ അംബാസഡർ ഫെഡറിക്കോ വല്ലേജസുമായി നടത്തി അല്‍ ഹെയ്ന്‍ കൂടിക്കാഴ്ച നടത്തി

യുദ്ധങ്ങൾ, സംഘർഷങ്ങൾ, ദുരന്തങ്ങൾ എന്നിവ കാരണം ലോകത്തിന്റെ വിവിധ മേഖലകളിൽ മനുഷ്യാവകാശങ്ങൾ പ്രയാസകരമായ വെല്ലുവിളികൾ നേരിടുന്നതിനെ കുറിച്ച് ഇരുപക്ഷവും അവലോകനം ചെയ്തു. 2012നും 2014നും ഇടയിൽ കൗൺസിലിലെ 47 അംഗങ്ങള്‍ക്കൊപ്പം കൗൺസിലിന്‍റെ എല്ലാ പ്രവർത്തനങ്ങളിലും കുവൈത്ത് സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് അൽ ഹെയ്ൻ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശം ഉറപ്പാക്കാന്‍ നടത്തുന്ന പരിശ്രമങ്ങൾക്ക് കുവൈത്തിന്‍റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അല്‍ ഹെയ്ന്‍ ആവര്‍ത്തിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News