അൽ റായിൽ ഗ്യാരേജിൽ തീപിടിത്തം

  • 09/11/2022

കുവൈത്ത് സിറ്റി: റായ് പ്രദേശത്തെ ​ഗ്യാരേജിൽ തീപിടിത്തമുണ്ടായി. അ​ഗ്നിശമന സേനയുടെ സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ ഹവല്ലി മേഖലയിലെ ഒരു കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായതായി വിവരം ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർ സർവ്വീല് പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു. ഷുവൈക്ക്, അർദിയ അ​ഗ്നിശമന സേനാം​ഗങ്ങൾ ഉടൻ അപകട സ്ഥലത്തേക്ക് പാഞ്ഞെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഓയിലും ടയറും മാറ്റി നൽകുന്ന ​ഗ്യാരേജിന് ഉള്ളിലായിരുന്നു തീപിടിത്തമുണ്ടായത്. അ​ഗ്നിമശമന സേനയുടെ രക്ഷാപ്രവർത്തനത്തിൽ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും ഭൗതിക നഷ്ടങ്ങളിൽ ഒതുങ്ങിയെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News