ഇക്വിറ്റോറിയൽ ഗിനിയയിൽ കുടുങ്ങിയ നാവികരരുടെ മോചനം വൈകുന്നു; നിരന്തരം ശ്രമം നടക്കുന്നുവെന്ന് ഇന്ത്യൻ എംബസി

  • 09/11/2022

ഇക്വിറ്റോറിയൽ ഗിനിയയിൽ കുടുങ്ങിയ നാവികരരുടെ മോചനം വൈകുന്നു. 15 പേരെ ഗിനിയൻ നേവിയുടെ കപ്പലിലേക്ക് മാറ്റി. നാവികരുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസർ സനു ജോസഫ് അറിയിച്ചു. 15 നാവികരെയും നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന.

തടവിലാക്കപ്പെട്ട മലയാളികൾ അടക്കമുള്ള നാവികരെ മോചിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയിരുന്നു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം നാവികരുടെ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

Related News