'അൽ ജസീറ ചലഞ്ചി'നായി കുവൈത്തിലെ ഫൈലാക്ക ദ്വീപ് തയാറെടുക്കുന്നു

  • 10/11/2022

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷണൽ മോട്ടോർസ്‌പോർട്‌സ് ആൻഡ് മോട്ടോർസൈക്കിൾ ക്ലബ് സംഘടിപ്പിക്കുന്ന ഉദ്ഘാടന മോട്ടോക്രോസ് ഇവന്റിനുള്ള ഒരുക്കങ്ങൾ ഫൈലാക്ക ദ്വീപിൽ പുരോ​ഗമിക്കുന്നു. അടുത്ത ശനിയാഴ്ചയാണ് മത്സരം. 'ഐലൻഡ് ചലഞ്ച്' എന്നാണ് ഇവന്റിന്റെ പേര്. മത്സരാർത്ഥികളെ രണ്ട് വിഭാഗങ്ങളായി വിഭജിക്കുന്നതിന് മുമ്പ് ചരിത്രപ്രസിദ്ധമായ ദ്വീപിന്റെ ബീച്ചുകളിലേക്ക് ഫെറിയിൽ കൊണ്ടുപോകുന്നതോടെയാണ് ഇവന്റിന് തുടക്കമാവുക. 

മോട്ടോക്രോസ്, സാഹസിക എന്നിങ്ങനെ രണ്ട് വിഭാ​ഗത്തിലാണ് മത്സരം. ഓരോ വിഭാഗത്തിലും ഫിനിഷിംഗ് ലൈൻ കടക്കുന്ന ആദ്യ മൂന്ന് പേർ ചാമ്പ്യന്മാരാകും. യോഗ്യതാ റൗണ്ട് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 1:30 വരെ ഫൈലാക്ക ദ്വീപിൽ നടക്കും. മത്സരം 2:30 ന് ആരംഭിച്ച് 4:30 വരെയായിരക്കും. റെഡ് ബുൾ, കെടിഎം, തലാബത്ത്, അക്വാ ഇവാ എന്നിവർ സ്പോൺസർ ചെയ്യുന്ന 'അൽ ജസീറ ചലഞ്ച്' ഇവന്റിൽ 40 കിലോമീറ്റർ ദൂരമുള്ള രണ്ട് ലാപ്പുകളാണ് ഉള്ളത്. അതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സർക്യൂട്ടാണ് സജ്ജമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News