വിദേശികളെ വിവാഹം ചെയ്ത കുവൈത്തി സ്ത്രീകളുടെ കണക്കുകൾ ഇങ്ങനെ

  • 10/11/2022

കുവൈത്ത് സിറ്റി: കുവൈത്തി അല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച കുവൈത്തി സ്ത്രീകളുടെ ആകെ കുട്ടികളുടെ എണ്ണം 15,100 ആണെന്ന് കണക്കുകൾ. 2022 ജൂൺ അവസാനം വരെയുള്ള കണക്കാണിത്. സ്വദേശിവത്കരണ വിഷയം രാജ്യത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോഴാണ് ഈ കണക്കുകൾ പുറത്ത് വന്നിട്ടുള്ളത്. 19,429 കുവൈത്തി സ്ത്രീകളാണ് കുവൈത്തികളല്ലാത്തവരെ വിവാഹം കഴിച്ചതെന്നാണ് പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ കണക്കുകൾ. ഇതിൽ 17,429 കുവൈത്തി വനിതകളും പാശ്ചാത്യ പൗരന്മാരെ വിവാഹം കഴിച്ചവരാണ്. ഏഷ്യൻ പൗരന്മാരെ വിവാഹം കഴിച്ച 688 പേരുണ്ട്. 

379 കുവൈത്തി സ്ത്രീകൾ വടക്കേ അമേരിക്കൻ പൗരന്മാരെ വിവാഹം കഴിച്ചു. കുവൈത്തി വനിതകളായ 246 പേർ യൂറോപ്യൻ പൗരന്മാരെയാണ് വിവാഹം കഴിച്ചത്.  57 പേർ ദക്ഷിണ അമേരിക്കൻ പൗരന്മാരെയും 49 ആഫ്രിക്കൻ പൗരന്മാരെയും വിവാഹം കഴിച്ചു. ഓസ്‌ട്രേലിയൻ പൗരന്മാരെ വിവാഹം കഴിച്ചത് 39 കുവൈത്തി സ്ത്രീകളാണ്. കുവൈത്ത് സ്വദേശികളല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച് കുട്ടികളില്ലാത്ത കുവൈത്തി വനിതകളുടെ എണ്ണം 4,329 ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു കുട്ടിയുള്ള 2,552 കുവൈത്തി സ്ത്രീകളും രണ്ട് കുട്ടികളുള്ള 2,571 പേരും മൂന്ന് കുട്ടികളുള്ള 2,519 സ്ത്രീകളുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News