കുവൈത്ത് വിമാനത്താവളത്തിൽ നാടുകടത്തപ്പെട്ടവരെ കണ്ടെത്താൻ സംവിധാനം

  • 10/11/2022

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ നാടുകടത്തപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങൾ പരിപാലിക്കുന്നതിനുള്ള ചെലവ് 228,500 കുവൈത്തി ദിനാറാണെന്ന് റിപ്പോർട്ടുകൾ. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള കുവൈറ്റ് എയർവേയ്‌സ് കെട്ടിടത്തിൽ (‌ടെർമിനൽ 4) വിരലടയാളത്തിലൂടെ നാടുകടത്തപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി നേരിട്ടുള്ള കരാറിന് ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നുള്ള അനുമതിക്ക് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News