കുവൈത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

  • 10/11/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന്  കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  രാവിലെ ഒന്പതുമുതല് തുടങ്ങുന്ന മുന്നറിയിപ്പ് 12 മണിക്കൂര് നീണ്ടുനില് ക്കുന്നതായും മുന്നറിയിപ്പിന്റെ തീവ്രത ഇടത്തരം റേഞ്ചിലാണെന്നാണ് വകുപ്പ് സൂചിപ്പിക്കുന്നത്.  ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിനോടൊപ്പം  ചില പ്രദേശങ്ങളിൽ കാഴ്ച പരിധി  കുറയാനും കടൽ തിരമാലകൾ 7 അടി  ഉയരാനും ഇടയാക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News