അടുത്തയാഴ്ചയോടെ യൂറോഫൈറ്റേഴ്സിന്റെ നാലാമത്തെ ബാച്ച് കുവൈത്തിലെത്തും

  • 11/11/2022

കുവൈത്ത് സിറ്റി: വരുന്ന ആഴ്ചകളിൽ യൂറോഫൈറ്റേഴ്സിന്റെ നാലാമത്തെ ബാച്ച് കുവൈത്തിലെത്തുമെന്ന് ഇറ്റാലിയൻ അംബാസഡർ കാർലോ ബാൽഡൂച്ചി അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ കുവൈത്തിന് യൂറോഫൈറ്റർ വിമാനങ്ങളുടെ മൂന്നാമത്തെ ബാച്ച് ലഭിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് സൂചിപ്പിക്കുന്നു.  ഇറ്റലി സന്ദർശിക്കാൻ കുവൈത്തികളിൽ നിന്ന് വലിയ ഡിമാൻഡാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‌

പലരുടെയും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഇറ്റലി. 2022ൽ കോൺസുലാർ വിഭാഗം ഏകദേശം 25,000 വിസകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിസ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വളരെ ലളിതമാണ്. അധിക സമയമെടുക്കുന്നില്ല. ഇത് വിവിധ മേഖലകളിൽ കുവൈത്തുമായുള്ള സഹകരണത്തിന്റെ തുടർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുവൈത്തിൽ തലസീമിയ ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയെ സന്ദർശിച്ചുവെന്നും കാർലോ ബാൽഡൂച്ചി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News