മനുഷ്യക്കടത്ത് കേസിൽ ബ്രിട്ടനിൽ രണ്ട് പേർ അറസ്റ്റിൽ; ഒരാൾ കുവൈത്തി

  • 11/11/2022

കുവൈത്ത് സിറ്റി: അനധികൃത കുടിയേറ്റക്കാരെ കടത്തുന്ന ഒരു ശൃംഖലയിലെ പ്രധാന അംഗങ്ങളാണെന്ന് സംശയിക്കുന്ന രണ്ട് പേർ ബ്രിട്ടീഷ് പൊലീസിന്റെ പിടിയിലായി. കുവൈത്തിൽ നിന്നുള്ള ഒരാളെയും ഇറാഖിൽ നിന്നുള്ള ഒരാളെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കുവൈത്തിൽ നിന്നുള്ള യുവാവിന് 29 വയസും ഇറാഖിക്ക് 42 വയസുമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവർ ബെൽജിയത്തിൽ നിന്ന് ഫ്രാൻസ് വഴി ബ്രിട്ടനിലേക്ക് മനുഷ്യക്കടത്ത് നടത്തിയതായാണ് സംശയിക്കപ്പെടുന്നത്. 

ആദ്യ പ്രതി യഥാർത്ഥത്തിൽ കുവൈത്തി പൗരനാണോ അതോ രാജ്യത്ത് താമസിക്കുന്നയാളാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് പ്രതികളെയും ബൽജിയത്തിലേക്ക് കൈമാറാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായി വക്താവ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ പൊലീസ് 'യൂറോപോളിന്റെ' പങ്കാളിത്തത്തോടും ഏകോപനത്തോടും കൂടിയാണ് ഈ ഓപ്പറേഷൻ നടത്തിയത്. അതേ നെറ്റ്‌വർക്കിലെ അംഗമാണെന്ന് കരുതുന്ന മൂന്നാമത്തെ പ്രതിയെ ഫ്രാൻസിൽ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News