കുവൈത്തിലെ ഫുനൈറ്റീസ് ഹെൽത്ത് സെന്ററിൽ പ്രതിമാസം എത്തുന്നത് 1,800 പ്രമേഹ രോ​ഗികൾ

  • 11/11/2022

കുവൈത്ത് സിറ്റി: പ്രതിദിനം 60-ഓളം പ്രമേഹ രോഗികൾ എന്ന നിലയിൽ പ്രതിമാസം 1,800 രോഗികൾ ഫുനൈറ്റീസ് ഹെൽത്ത് സെന്ററിൽ എത്തുന്നുണ്ടെന്ന് സെന്റർ മേധാവി ഡോ. തഹാനി അൽ റിഫായി വ്യക്തമാക്കി. എല്ലാ കുടുംബങ്ങൾക്ക് മാത്രമല്ല, ആരോഗ്യ സംവിധാനത്തിനും സമൂഹത്തിനും മൊത്തത്തിൽ ഉപകാരപ്രദമായ നിലയിലാണ് സെന്ററിന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ഫുനൈറ്റീസ് ഹെൽത്ത് സെന്റർ ഇന്നലെ ബോധവത്കരണ ദിനമായി ആചരിച്ചു.

പ്രമേഹത്തിന്റെ ദോഷങ്ങളെക്കുറിച്ചും അതിന്റെ സങ്കീർണതകളെക്കുറിച്ചും ലോകത്തെ ഏറ്റവും പുതിയ പഠനങ്ങളും കണ്ടുപിടുത്തങ്ങളും അനുസരിച്ച് അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനുള്ള അവസരമാണ് പ്രമേഹ ദിനാചരണമെന്ന് മുബാറക് അൽ കബീർ ഹെൽത്ത് സോൺ ഡയറക്ടർ ഫഹദ് അൽ ബുസൈരി പറഞ്ഞു. പ്രതിരോധമാണ് ചികിത്സയ്ക്കുള്ള ഏറ്റവും നല്ല മാർ​ഗം. ഭക്ഷണക്രമം മുറുകെപ്പിടിക്കുക, വ്യായാമം ചെയ്യുക, നമ്മുടെ ജീവിതത്തിന്റെ ദൈനംദിന രീതി മാറ്റുക തുടങ്ങിയ മാർ​ഗത്തിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News