കുവൈത്തിൽ വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ പരിശോധ; ഭേദ​ഗതി ആവശ്യപ്പെട്ട് എംപി

  • 11/11/2022

കുവൈത്ത് സിറ്റി: വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള  നിയമ നമ്പർ 31/2008 ഭേദഗതി ചെയ്യാൻ നിർദേശം മുന്നോട്ട് വച്ച് എംപി സാദ് അൽ ഖാൻഫൂർ. പ്രത്യേകിച്ച് ആർട്ടിക്കിൾ ഒന്നിലാണ് അദ്ദേഹം മാറ്റങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ മയക്കുമരുന്നിന് അടിമപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയ പകർച്ചവ്യാധികളും ജനിതക രോഗങ്ങളും ബാധിച്ചിട്ടില്ലെന്നും സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നേടണമെന്ന തരത്തിൽ ആർട്ടിക്കിൾ ഒന്ന് ഭേത​ഗതി ചെയ്യണമെന്നാണ് ആവശ്യം.

ഈ സർട്ടിഫിക്കറ്റിന് ആറുമാസത്തെ സാധുതയാണുള്ളത്. മയക്കുമരുന്നുകൾക്കും രോഗങ്ങൾക്കും എതിരെ കുടുംബത്തിനും സമൂഹത്തിനും കൂടുതൽ സംരക്ഷണം നൽകാനാണ് തന്റെ നിർദ്ദേശമെന്ന് അൽ ഖാൻഫൂർ വിശദീകരിച്ചു. അഥേസമയം, എംപി അബ്ദുള്ള അൽ അൻബായി രണ്ട് നിർദേശങ്ങൾ സമർപ്പിച്ചു. സബാഹ് അൽ അഹമ്മദ് സിറ്റിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തേണമെന്നും ദോഹ റോഡിന് എതിർവശത്തും നാലാമത്തെ റിംഗ് റോഡിൽ നിന്ന് ഒന്നും രണ്ടും ബ്ലോക്കുകളിൽ പ്രവേശന പോയിന്റുകൾ സ്ഥാപിക്കണമെന്നുമുള്ള ആവശ്യമാണ് അദ്ദേഹം സമർപ്പിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News