കുവൈത്തിൽ ഉംറയ്ക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്

  • 11/11/2022

കുവൈത്ത് സിറ്റി: ഉംറയ്ക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. 49-കാരി നൽകിയ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകൾ അന്വേഷിക്കാൻ ജഹ്‌റ പൊലീസ് സ്‌റ്റേഷൻ ഡിറ്റക്ടീവിനെ നിയോഗിച്ചു. ഉംറയ്ക്കുള്ള സൗജന്യ ടിക്കറ്റിനുള്ള നറുക്കെടുപ്പ് വിജയിച്ചതായി ഒരു കമ്പനിയിൽ നിന്ന് തനിക്ക് കോൾ ലഭിച്ചതായി ഗൾഫ് സ്വദേശിനി പറഞ്ഞു. ഷാർഖിലെ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് ടിക്കറ്റ് ക്ലെയിം ചെയ്യുന്നതിനായി ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് താന്‍ അറിയാതെ ഒരു ട്രസ്റ്റ് രസീതിൽ ഒപ്പിട്ടതായി കണ്ടെത്തുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറഞ്ഞു. താൻ ഒപ്പിട്ടത് അംഗത്വത്തിനും കിഴിവ് അപേക്ഷാ ഫോമിലുമായിരുന്നു. എന്നാൽ ഫോം ഒരു ട്രസ്റ്റ് രസീതാണെന്ന് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News