ഏറ്റവും കൂടുതൽ മഴ പെയ്തത് കുവൈത്തിലെ റാബിയയിൽ; അടച്ചിട്ട റോഡുകൾ തുറന്നു

  • 12/11/2022

കുവൈറ്റ് സിറ്റി : മോണിറ്ററിംഗ് സ്റ്റേഷൻ റിപ്പോർട്ട് പ്രകാരം കുവൈറ്റിലെ അൽ-റബിയ മേഖലയിലാണ് വെള്ളിയാഴ്ച ഏറ്റവും ഉയർന്ന ശരാശരി മഴ രേഖപ്പെടുത്തിയത്. അൽ-റബിയ മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം 25.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. തൊട്ടുപിന്നാലെ റുമൈതിയ മേഖലയിലും 17 മില്ലിമീറ്റർ, 
ജാബ്രിയയിൽ 12.3 മില്ലീമീറ്ററും സാൽമിയയിൽ (6.7) മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

അതേസമയം, മഴയെത്തുടർന്ന് അടച്ച റോഡുകളിൽ ഭൂരിഭാഗവും വൃത്തിയാക്കി ഗതാഗതത്തിനായി തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News