കുവൈറ്റ് ഫയർഫോഴ്സിലേക്ക് ഇനി അത്യാധുനിക മുൻജെദ് 2 ബോട്ടും

  • 12/11/2022

കുവൈറ്റ് സിറ്റി : കുവൈത്ത് ഫയർഫോഴ്‌സ്  അത്യാധുനിക അഗ്നിശമന സാങ്കേതിക വിദ്യകളും നാവിഗേഷൻ ഗാഡ്‌ജെറ്റുകളും സജ്ജീകരിച്ച മുൻജെദ് 2 ബോട്ട് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.

ഫയർഫോഴ്‌സ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-മെക്രാദ് ചടങ്ങിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയുടെ പ്രഥമ ഡെപ്യൂട്ടിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ സബാഹാണ് ഉദ്ഘാടനം  ചെയ്‌തതെന്ന്  പ്രസ്താവനയിൽ പറഞ്ഞു.

കാനഡ നിർമ്മിത ബോട്ട്, ഏകദേശം 26 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ളതാണ്, ഫിർഫോഴ്സിന്റെ മെക്കാനിസങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുന്നതിനും അതിന്റെ ബോട്ടുകളെ ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബോട്ട്. നിരവധി ഫിർഫോഴ്‌സ്‌ ,  ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News