പരീക്ഷണ കോവിഡ് മരുന്നുകൾ മരണത്തിലേക്ക് നയിച്ചു; കുവൈറ്റ് മുന്‍ ആരോഗ്യ മന്ത്രിക്കെതിരെ പരാതി

  • 12/11/2022

കുവൈത്ത് സിറ്റി: മുന്‍ ആരോഗ്യ മന്ത്രി, മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അദാൻ ഹോസ്പിറ്റലിലെ ആന്തരിക വൈറൽ രോഗങ്ങളുടെ കൺസൾട്ടന്റായ ഡോ. ഗാനേം അൽ ഹുജൈലാൻ. ഔദ്യോഗികമായി പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം ജുഡീഷ്വല്‍ നടപടികള്‍ക്ക് ഒരുങ്ങുകയാണ്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഒപ്പിട്ട പിസിആർ കരാറുകളെ ചൊല്ലിയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. പിസിആര്‍ കരാറുകളില്‍ എക്സ്പയറി കഴിഞ്ഞ മെറ്റീരിയല്‍സ് ഉപയോഗിച്ചുവെന്നാണ് പരാതി.

കൊവിഡ് 19 മഹാമാരിയുടെ ഘട്ടത്തില്‍ ആരോഗ്യ മന്ത്രാലയത്തിലുണ്ടായ നിരവധി ലംഘനങ്ങളെക്കുറിച്ചാണ് ഡോ, അല്‍ ഹുജൈലാൻ പരാതി ഉന്നയിച്ചിട്ടുള്ളത്. ഒക്ടോബറിൽ സഹായിക്കാൻ വന്ന ക്യൂബൻ ടീമിലെ ഓരോ ഡോക്ടർക്കും പ്രതിമാസം 10,000 കുവൈത്തി ദിനാര്‍ വീതം നൽകിയിരുന്നു. പരീക്ഷണാത്മക മരുന്നുകൾ രോഗികളിൽ ഉപയോഗിക്കുകയും ചെയ്തു. കൊവിഡ് 19 മരണങ്ങളെക്കുറിച്ചുള്ള തന്‍റെ കൈവശമുള്ള രേഖകൾ സഹിതം അറ്റോർണി ജനറലിന് ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചില മരണങ്ങള്‍ പരീക്ഷണാത്മകമായി ഉപയോഗിച്ച മരുന്നുകള്‍ ഉപയോഗിച്ചത് മൂലമുണ്ടായെന്നുള്ള ഗുരുതര ആരോപണമാണ് അൽ ഹുജൈലാൻ ഉന്നയിച്ചിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News