കുവൈത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട്; നടപടിക്കൊരുങ്ങി മന്ത്രി

  • 12/11/2022

കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയത്തിലെ മെയിന്റനൻസ് എഞ്ചിനീയറിംഗ് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി ഡോ. അമാനി ബൗ ഖുമാസ്. മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമര്‍ശനം. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മന്ത്രിതല യോഗം ഇപ്പോഴും തുടർനടപടികൾ തുടരുകയാണ്. 

രാജ്യത്തിന്‍റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിന്‍റെ കാരണങ്ങളെക്കുറിച്ച് മന്ത്രി ചോദിക്കുകയും കടുത്ത  രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരോ കരാറുകാരോ ആകട്ടെ, അശ്രദ്ധയുണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ആവശ്യമെങ്കിൽ മഴക്കെടുതി സംബന്ധിച്ചുള്ള അന്വേഷണം നടത്താനും ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News