കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 12/11/2022

കുവൈറ്റ് സിറ്റി : കണ്ണൂർ പാനൂർ പോലീസ് സ്റ്റേഷന് സമീപം വണ്ണാരത്ത് ഹൗസിൽ, സഹജൻ വണ്ണാരത്ത് (52) കുവൈത്തിൽ വെച്ച് നിര്യാതനായി. ഫർവാനിയയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ തയ്യൽ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയും നാളെ (13-11-2022) രാവിലെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കൊണ്ടുപോകുകയും ചെയ്യും. ഇന്ന് വൈകുന്നേരം 4:30 മുതൽ സബ മോർച്ചറിയിൽ വെച്ച് നടന്ന പൊതുദർശനത്തിൽ ഫോക്ക് ഭാരവാഹികളും, ഫോക്ക് അംഗങ്ങളും അന്തിമോപചാരമർപ്പിച്ചു. അച്ഛൻ പരേതനായ കേളൻ. അമ്മ രോഹിണി. ഭാര്യ ബീന. മക്കൾ അനുഗ്രഹ് സഹജൻ, റിയ സഹജൻ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News