കുവൈറ്റ് വിപണിയിലെ കൃത്രിമം തടയുന്നതിന് കര്‍ശന നടപടികളെന്ന് അൽ ദാഫിരി

  • 13/11/2022

കുവൈത്ത് സിറ്റി: വിപണിയിലെ കൃത്രിമം തടയുന്നതിനും വില നിയന്ത്രിക്കുന്നതിനും ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് ശ്രമങ്ങൾ തുടരുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിലെ എമർജൻസി ടീമിന്റെ തലവൻ ഹമീദ് അൽ ദാഫിരി വ്യക്തമാക്കി. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഷർഖ് മാർക്കറ്റിൽ വ്യാപാരം ചെയ്യുന്ന വിവിധ തരം മത്സ്യങ്ങളുടെ വിൽപ്പന വില കിലോഗ്രാമിന് എന്ന നിലയിലാണ് നിർണ്ണയിക്കുന്നത്.

ഷാർഖ് ഫിഷ് മാർക്കറ്റില്‍ ദിവസവും രണ്ട് ലേലങ്ങളാണ് നടക്കുന്നത്. ഇറക്കുമതിക്കാരന് വേണ്ടി പുലർച്ചെയും ഉച്ചതിരിഞ്ഞ് പ്രാർത്ഥനയ്ക്ക് ശേഷം വ്യാപാരികള്‍ക്കായും ലേലം നടക്കും. ഫുഡ് അതോറിറ്റി, അഗ്രികൾച്ചർ അതോറിറ്റി എന്നിവയുടെ നിയന്ത്രണമുണ്ട്. കൃത്രിമത്വം തടയുക എന്ന ലക്ഷ്യത്തോടെ അല്ലെങ്കിൽ ലേല പ്രക്രിയയിൽ എന്തെങ്കിലും ദുരുപയോഗം സംഭവിക്കുന്നതിനായാണ് ഈ നിയന്ത്രണങ്ങള്‍.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News