ഫിഫ ലോകകപ്പിനോടൊപ്പം നിരവധി വിനോദങ്ങളുമായി കണ്ടെയ്നർ പാർക്ക് സജ്ജമാക്കി കുവൈത്ത് ടൂറിസ്റ്റ് കമ്പനി

  • 13/11/2022

കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പിലെ  മത്സരങ്ങൾ കാണാനും വൈവിധ്യമാർന്ന വിനോദ, കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമായി ബീച്ച് മേഖലയിൽ കണ്ടെയ്നർ പാർക്ക് ആരംഭിക്കുമെന്ന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകൾക്കും കഫേകൾക്കും പുറമെ മുതിർന്നവർക്കും യുവാക്കൾക്കും വേണ്ടിയുള്ള ഗെയിമുകൾ കൊണ്ട് ഈ സ്ഥലം വേറിട്ടുനിൽക്കുമെന്ന് പ്രോജക്റ്റ് നിർമ്മാണ സൈറ്റ് പരിശോധിച്ച ശേഷം കമ്പനിയുടെ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ സഖഫ് പറഞ്ഞു. ദിവസവും രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ സൈറ്റ് തുറന്നിരിക്കും. അഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളെയും ​ഗാർഹിക തൊഴിലാളികളെയും യാതൊരു നിരക്കും കൂടാതെ പ്രവേശിപ്പിക്കും. നാല് കൂറ്റൻ സ്‌ക്രീനുകളാണ് ഫുട്‌ബോൾ ആരാധർക്കായി സജ്ജീകരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News