വധുവിന് മെഹറായി വരൻ നൽകിയത് ഒരു മില്യൺ കുവൈത്തി ദിനാർ

  • 13/11/2022

കുവൈത്ത് സിറ്റി: ഒരു വരൻ വധുവിന് നൽകിയ മെഹർ കണ്ടും കേട്ടും ഞെട്ടി നാട്. ഏകദേശം ഒരു മില്യൺ  ദിനാറിന്റെ ചെക്കാണ്  ഒരു വരൻ തന്റെ വധുവിന് മെഹറായി നൽകിയിരിക്കുന്നത്. നവദമ്പതികളുടെ സാമൂഹിക നില അല്ലെങ്കിൽ വിവാഹ കരാറിൽ മെഹർ രജിസ്റ്റർ ചെയ്യാനുള്ള അവരുടെ ആഗ്രഹം അനുസരിച്ച് കുവൈത്തിലെ മെഹറിന്റെ മൂല്യം വ്യത്യാസപ്പെടാറുണ്ട്. അത്തരത്തിൽ  കുവൈത്തിലെ വിവാഹ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമാണിത്. കുവൈത്തിൽ നിർബന്ധിതമായി ഒരു നിശ്ചിത തുക മെഹറായി നൽകണമെന്ന രീതിയില്ല. ഇത് സാമൂഹിക ആചാരങ്ങൾക്കും ഓരോ കക്ഷിയുടെയും ആ​ഗ്രഹങ്ങൾക്കും വിധേയമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News