കനത്ത മഴ; വീണ്ടും പരാജയപ്പെട്ട് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം

  • 13/11/2022

കുവൈത്ത് സിറ്റി: മഴക്കാലത്തെ നേരിടുന്നതില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ട് പൊതുമരാമത്ത് മന്ത്രാലയം. രാജ്യത്ത് തഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പല റോഡ‍ുകളും വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച ശരാശരി മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞിരുന്നതെങ്കിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 18 പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മന്ത്രാലയവും റോഡ്‌സ് അതോറിറ്റിയും വികസിപ്പിച്ച പരിഹാരങ്ങൾ പാച്ച് വർക്ക് സൊല്യൂഷനുകളായിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണി കരാറുകളുടെ അഭാവം കാരണം അതൊന്നും നടപ്പാക്കാനായില്ല. 

മഴവെള്ളം ഒഴുകിപ്പോകാനുള്ള ലൈനുകളുടെ ശൃംഖലകൾ മാറ്റിസ്ഥാപിക്കുക എന്നതാണ് ആവർത്തിച്ചുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള അടിസ്ഥാന പരിഹാരം. ഇതിന് 17 മില്ലീമീറ്ററോ 20 മില്ലീമീറ്ററോ കപ്പാസിറ്റി ആവശ്യമാണ്. പ്രതീക്ഷിക്കുന്ന മഴയെ ഉൾക്കൊള്ളാൻ വലിയ ലൈനുകൾ വേണം. അല്ലെങ്കില്‍ പ്രദേശങ്ങളിലെ വെള്ളപ്പൊക്കം എല്ലായ്പ്പോഴും ആവർത്തിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ടണൽ പമ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി കരാർ ഒപ്പിടാൻ ഇതുവരെ മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല എന്നതും പ്രശ്നങ്ങള്‍ രൂക്ഷമാക്കി. സമൂഹത്തിൽനിന്നും വലിയ വിമർശനമാണ് പൊതുമരാമത്ത് മന്ത്രാലയത്തിനെതിരെ ഉയർന്നത് 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News