ഫർവാനിയയിൽ കാൽമുട്ട് സന്ധികൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിക്ക് റോബോട്ട് എത്തുന്നു

  • 14/11/2022

കുവൈത്ത് സിറ്റി: കൃത്രിമ കാൽമുട്ട് സന്ധികൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് റോബോട്ട് ഉപകരണത്തിന്റെ സേവനം അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ലക്ഷ്യമാകും. ഈ സംവിധാനം ഉള്ള കുവൈറ്റിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായി ഫർവാനിയ ആശുപത്രി മാറുമെന്നും ഓർത്തോപീഡിക് വിഭാഗം തലവൻ‍ ഡോ. ഖാലിദ് അൽ എനെസി പറഞ്ഞു. ഫർവാനിയ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗത്തിൽ നട്ടെല്ല് യൂണിറ്റ്, അപ്പർ ലിംബ്സ് യൂണിറ്റ് തുടങ്ങിയ ഗുണപരമായ ക്ലിനിക്കുകൾ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ തുറക്കും.

റോബോട്ടിക് ഉപകരണത്തിന്റെ പ്രത്യേകതകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കൃത്യത, കൃത്രിമ സന്ധിയുടെ ആയുസ്സ് നീട്ടൽ, ജോയിന്റ് ബാലൻസ് എന്നിവയ്ക്കൊപ്പം ചുരുങ്ങിയ സമയത്തിനുള്ളിൽ രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനും സാധിക്കും. പരമ്പരാഗത ശസ്ത്രക്രിയകളേക്കാൾ മികച്ചതാണ് പുതിയ റോബോട്ടിക് ഉപകരണം. രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറിയിൽ റോബോട്ടുകളെ പരിചയപ്പെടുത്തുന്ന ആദ്യത്തെ വിഭാഗമാണ് ഫർവാനിയ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗമെന്നും അൽ എനെസി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News