കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് ഭക്ഷ്യവസ്തുക്കൾ കൊണ്ട് വരുന്നതിന് നിയന്ത്രണം

  • 14/11/2022

കുവൈത്ത് സിറ്റി: ലെബനൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നിന്ന് കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ ഭക്ഷ്യവസ്തുക്കളൊന്നും കൊണ്ട് വരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിർദേശം. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിലെ എയർ കാർഗോ വകുപ്പിന്റെ ഡയറക്ടർ മുത്‍ലാഖ് അൽ അൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ഫ്രഷ് ആയതോ ഫ്രോസൺ ചെയ്തതോ അല്ലെങ്കിൽ മധുരപലഹാരങ്ങളോ തു‌ടങ്ങി ഒരു തരത്തിലുള്ള ഭക്ഷ്യവസ്തുക്കളും കൊണ്ട് വരാൻ പാടില്ല.‌

അത് എത്രയാണെന്ന് പോലും നോക്കാതെ കണ്ടുക്കെട്ടുമെന്ന് അൽ അൻസി പറഞ്ഞു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ പടരുന്ന കോളറ കുവൈത്തിലേക്ക് കടക്കാതിരിക്കാനുള്ള സർക്കാരിന്റെ മുൻകരുതൽ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ആരോഗ്യവകുപ്പ് ഈ നിർദേശങ്ങൾ നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News