തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കുവൈത്ത് ജയിലുകളിലുള്ളത് 40ഓളം തടവുകാർ

  • 14/11/2022

കുവൈത്ത് സിറ്റി: തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട്, കുവൈത്ത് ജയിലുകളിൽ 40ഓളം തടവുകാരാണ് കഴിയുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോർ മോഡറേഷൻ സെക്രട്ടറിയും സെന്റർ ഫോർ പ്രൊമോട്ടിംഗ് മോഡറേഷന്റെ ഡയറക്ടറുമായ ഡോ. അബ്ദുള്ള അൽ ഷാരിക വെളിപ്പെടുത്തി. അഡ്മിനിസ്ട്രേഷൻ നടപ്പിലാക്കിയ അഡ്വൈസറി പ്രോ​ഗ്രാമുകളുടെ ഭാ​ഗമായ ശേഷം അവരിൽ ചിലർ തങ്ങളുടെ ആശയങ്ങളിൽ പരിഷ്കരണം കൊണ്ട് വന്നിട്ടുണ്ട്. മതതീവ്രവാദം ആണ് ഏറ്റവും അപകടകരമായ തരം തീവ്രവാദമെന്ന് അൽ ഷാരിക പറഞ്ഞു.

മത തീവ്രവാദത്തിൽ മറ്റുള്ളവരെ ആക്രമിക്കുമ്പോൾ തങ്ങൾ നീതിമാന്മാരും ഭക്തരും ആവുകയാണ്. ഒന്നിലധികം സന്ദർഭങ്ങളിൽ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ വിവേകപൂർവമായ ഇടപെടലുകൾ കുവൈത്തിലെ പ്രതിസന്ധിയെ ശമിപ്പിച്ചെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ സാമൂഹിക വശങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. സഹവർത്തിത്വത്തിന്റെയും സാമൂഹിക സമാധാനത്തിന്റെയും സുരക്ഷയുടെയും ബൗദ്ധികത്തിന്റെയും സംസ്കാരത്തിൽ പോലും ഇത് പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News