കുവൈത്തിൽ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യത; വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഊര്‍ജിത നടപടികള്‍

  • 14/11/2022

കുവൈത്ത് സിറ്റി: വാരാന്ത്യത്തില്‍ രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടർച്ചയായി യോഗങ്ങൾ നടത്തുന്നുണ്ട്. ഷദ്ദിയ സർവകലാശാലയിലും സബാഹ് അൽ നാസറിലും മഴവെള്ളം ഒഴുക്കിവിടാൻ ജഹ്‌റ ഗവർണറേറ്റിന് പുറത്തുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയിൽ നിന്ന് അതോറിറ്റിക്ക് സ്ഥലം ലഭിച്ചതായി റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി വെളിപ്പെടുത്തി. സബാഹ് അൽ അഹമ്മദ് നഗരത്തിലെ എര്‍ത്തേണ്‍ ബേര്‍മിന് അറ്റകുറ്റപ്പണി ആവശ്യമാണ്.  ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് തടയാൻ മുൻകരുതൽ നടപടികളായി വഫ്ര മേഖലയിലെ വാട്ടർ പമ്പുകൾ ഉപയോഗിക്കുമെന്നും അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News