ടൂറിസം സഹകരണം വർധിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ച് കുവൈത്തും സൗദിയും

  • 15/11/2022

കുവൈത്ത് സിറ്റി: ടൂറിസം രം​ഗത്ത് സഹകരണം വർധിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ച് കുവൈത്തും സൗദിയും. കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയവും സൗദി ടൂറിസം മന്ത്രാലയവുമാണ് തിങ്കളാഴ്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കുവൈറ്റ് ഇൻഫർമേഷൻ മന്ത്രി അബ്ദുൾ റഹ്മാൻ അൽ മുതൈരി, സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് എന്നിവർ ഒപ്പുവെച്ച ധാരണാപത്രത്തിൽ, ടൂറിസം മേഖലയിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തു. 

ഹോട്ടലുകൾ, വിനോദ സൗകര്യങ്ങൾ, പ്രദർശനങ്ങൾ എന്നിങ്ങനെ മേഖലയിൽ സഹകരണം ശക്തമാക്കും. ടൂറിസം ഇൻസ്റ്റാളേഷനുകൾ, ടൂറിസ്റ്റ് സൈറ്റുകൾ വികസിപ്പിക്കൽ, മറ്റ് വിവിധ തലങ്ങളിൽ പെർമിറ്റ് എന്നിവ സംബന്ധിച്ച് ഇരുപക്ഷവും സഹകരിക്കും. കൂടാതെ വൈദഗ്ധ്യം, പ്രസിദ്ധീകരണങ്ങൾ, സിനിമകൾ എന്നിവ കൈമാറുമെന്നും സംയുക്ത ഗവേഷണ പദ്ധതികൾ സംഘടിപ്പിക്കുമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News