കുവൈത്തിലെ ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ലോക പ്രമേഹ ദിനം സംഘടിപ്പിച്ചു

  • 15/11/2022

കുവൈത്ത് സിറ്റി: കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ് (കെഎഫ്‌എഎസ്) സ്ഥാപിച്ച ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് (ഡിഡിഐ) 2022 നവംബർ 14ന്  ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചുള്ള വാർഷിക പരിപാടി നടത്തി. അൽ ഹംറ ടവർ ആൻഡ് ഷോപ്പിംഗ് സെന്ററിൽ നടന്ന പരിപാടി വിജ്ഞാനപ്രദമായിരുന്നു. പ്രമേഹ വിദഗ്ധരുമായും ഡയറ്റീഷ്യൻമാരുമായും കൂടിയാലോചിക്കാനും പ്രമേഹത്തിന്റെ വിവിധ വസ്തുതകൾ മനസിലാക്കാനും ചടങ്ങ അവസരം ഒരുക്കി.

ആരോഗ്യകരമായ ജീവിതശൈലി പരിഷ്‌ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. ഇവന്റിലെ പല ബൂത്തുകളും സന്ദർശകരെ ശരിയായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനാണ് ശ്രമിച്ചത്. കൂടാതെ, ചില ബൂത്തുകൾ രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മർദ്ദം എന്നിവയുടെ പരിശോധനയും സുപ്രധാന വിലയിരുത്തലും നൽകി. കുവൈത്ത് ഫിനാൻസ് ഹൗസ്, അൽ ഹംറ റിയൽ എസ്റ്റേറ്റ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടി പ്രമേഹരോഗികൾക്കും പൊതുജനങ്ങൾക്കും ഏറെ സഹായകമായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News