കുവൈത്തിൽ തെരുവ് നായ്ക്കൾക്ക് വിഷം നൽകി കൊല്ലാനുള്ള നടപടിളില്‍ അതൃപ്തി

  • 15/11/2022

കുവൈത്ത് സിറ്റി: തെരുവ് നായ്ക്കൾക്ക് വിഷം നൽകി കൊല്ലാനുള്ള നടപടിക്രമങ്ങളിൽ കുവൈത്തിലെ നിരവധി മൃഗസ്നേഹികള്‍ അതൃപ്തി പ്രകടിപ്പിച്ചു. ചില പെസ്റ്റ് കണ്‍ട്രോള്‍ ഏജന്‍സികളുമായുള്ള സഹകരണത്തോടെ ചില അതോറിറ്റികള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരുന്നു. മൊറോക്കൻ ജുഡീഷ്യറി സമാനമായ സംഭവത്തിൽ നായ്ക്കളെ കൊല്ലുന്നതിന് ഉത്തരവാദികളായ ഒരു കക്ഷിയുടെ രീതിയെ അപലപിച്ചിരുന്നു. 

തെരുവ് നായ്ക്കളെ വെടിവെച്ച് കൊല്ലുന്ന രീതിയിലുള്ള അതൃപ്തിയുടെ പശ്ചാത്തലത്തിൽ, പൗരന്മാർ ഫയൽ ചെയ്ത കേസുകളില്‍ മൊറോക്കൻ ജുഡീഷ്യറി ആ സംഭവത്തെ അഭിമുഖീകരിച്ചതുപോലെ കുവൈത്ത് ജുഡീഷ്യറിയിലും ഇതേ തര്‍ക്കമുണ്ടാകാനുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ചകളുണ്ട്. പ്രത്യേകിച്ചും തെരുവ് നായ്ക്കളെ കൊല്ലുന്ന സംഭവം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍. വിഷം കൊടുത്തും വെടിവെച്ചും തെരുവ് നായ്ക്കളെ കൊല്ലുന്നത് വിഷയത്തില്‍ ഒരു ശാശ്വത പരിഹാരമല്ല എന്ന തരത്തിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News