വിമാനത്താവളത്തിലെ ജീവനക്കാരില്‍ 99 ശതമാനവും കുവൈത്തികള്‍ തന്നെ

  • 15/11/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരില്‍ 99 ശതമാനവും കുവൈത്തികള്‍ തന്നെയാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ട്രേറ്റ് ജനറല്‍ വ്യക്തമാക്കി. ഓപ്പറേഷൻസ്, മെയിന്റനൻസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വനിതകൾ ഉൾപ്പെടെയുള്ള കുവൈത്തി ജീവനക്കാരാണ് വിമാനത്താവളത്തിൽ എല്ലാവിധ പ്രവർത്തനങ്ങളും നടത്തുന്നത്. സെക്യൂരിറ്റിയും സേഫ്റ്റിയും, ഇൻഫർമേഷൻ ടെക്നോളജി, സൈബർ സെക്യൂരിറ്റി എന്നിവയുമായി ബന്ധപ്പെട്ട ആധുനിക പ്രോഗ്രാമുകള്‍ ഡയറക്ടറേറ്റിലുണ്ടെന്നും കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സലാഹ് അല്‍ ഫദ്ദാഗി പറഞ്ഞു.

ഈ മേഖലയിൽ യോഗ്യതയും വൈദഗ്ധ്യവുമുള്ള ധാരാളം തൊഴിലാളികൾ വിമാനത്താവളത്തിലുണ്ട്. ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങൾ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് കൊവിഡ് പ്രതിസന്ധിയുടെ സമയത്ത് കൂടുതല്‍ മികവിലേക്ക് വന്നു. സർക്കാർ സ്ഥാപനങ്ങളുമായി ഓൺലൈനിൽ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനത്തിന്‍റെ അവസാന ഘട്ടത്തിലാണ് ഡിജിസിഎയെന്നും ലാഹ് അല്‍ ഫദ്ദാഗി ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News