മെഹ്ബൂലയിൽ കെട്ടിടത്തിൽ തീപിടിത്തം

  • 15/11/2022

കുവൈത്ത് സിറ്റി: മെഹ്ബൂലയിൽ ഒരു അപ്പാർട്ട്മെന്റിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. മെഹ്ബൂലയിൽ പ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റിന്റെ ഒന്നാം  നിലയിലാണ് തീപിടിത്തമുണ്ടായത്. സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ വിവരം ലഭിച്ചത് അനുസരിച്ച് മംഗഫ് , ഫഹാഹീൽ എന്നിവിടങ്ങളിൽ നിന്നുള്ള അ​ഗ്നിശമന സേന സംഘം ഉടൻ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിലുള്ള എല്ലാവരെയും ഒഴിപ്പിച്ച് ഒരു അപകടവും സംഭവിക്കാതെ തീ അണയ്ക്കാൻ സാധിച്ചുവെന്ന് ജനറൽ ഫയർ ഫോഴ്സ് പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News