അരനൂറ്റാണ്ടിനിടെ കുവൈത്തില്‍ വധശിക്ഷ നടപ്പാക്കിയത് 84 പേര്‍ക്ക്

  • 16/11/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കുവൈത്തില്‍ വധശിക്ഷ നടപ്പാക്കിയത് 84 പേര്‍ക്കെന്ന് കണക്കുകള്‍. വധശിക്ഷ എന്നത് രാജ്യത്ത് ഇപ്പോഴും വിവാദം നിറഞ്ഞ വിഷയമാണ്. വധശിക്ഷയെ എതിര്‍ക്കുന്ന നിരവധി പേര്‍ രാജ്യത്തുണ്ട്.  കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് അതിന്റെ കാരണങ്ങളെ ചെറുക്കുക എന്നതാണ് പരിഹാരം എന്നാണ് അവര്‍ വാദം ഉന്നയിക്കുന്നത്. മനുഷ്യാവകാശങ്ങളും ശിക്ഷയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളും വലിയ തോതില്‍ രാജ്യത്ത് തുടരുന്നുമുണ്ട്. 

20 കുവൈത്തികളും 15 പാക്കിസ്ഥാനികളുമാണ് ഈ കാലയളവിൽ ഏറ്റവും മുന്നിൽനിൽക്കുന്ന രാജ്യക്കാർ, ഇന്ന് കുവൈത്തിൽ 7 പേരെയാണ് തൂക്കിലേറ്റാനിരിക്കുന്നതു.  

കുവൈത്ത് വധശിക്ഷ പുനരാരംഭിക്കുന്നതിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. വധശിക്ഷ നടപ്പാക്കാത്തത് പലർക്കും ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ചെയ്യുന്നത് എളുപ്പമാക്കുന്നുണ്ടെന്നാണ് ഇവരുടെ വാദം. അങ്ങനെ ജീവന്‍റെ സുരക്ഷ പോലും ആശങ്കയിലാകുന്നുവെന്നും അവര്‍ പറയുന്നു. വളരെക്കാലമായി മനുഷ്യാവകാശ പ്രവർത്തകർ വധശിക്ഷ നിർത്തലാക്കണമെന്നും പകരം കുറ്റവാളിയെ ജയിലിൽ അടയ്ക്കണമെന്നും ആവശ്യമുയര്‍ത്തുന്നുണ്ട്. ശിക്ഷയുടെ ലക്ഷ്യം കുറ്റവാളിയെ തിരുത്തുകയും അവനെ മികച്ച രീതിയിൽ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരികയുമാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News