സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസകള്‍ ഇനി 10 മിനിറ്റിനുള്ളിൽ; കുവൈത്തിലെ സൗദി അറേബ്യൻ അംബാസഡർ

  • 16/11/2022

കുവൈത്ത് സിറ്റി: ഓൺലൈൻ വിസ അപേക്ഷ ഇനി ഉംറയ്ക്ക് മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് കുവൈത്തിലെ സൗദി അറേബ്യൻ അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സാദ് സ്ഥിരീകരിച്ചു. ഇനി മുതല്‍ വെബ്‌സൈറ്റ് വഴി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. മാത്രമല്ല എംബസി സന്ദര്‍ശിക്കാതെ തന്നെ പരമാവധി 10 മിനിറ്റിനുള്ളിൽ വിസകള്‍ നല്‍കുന്നതിനുള്ള സംവിധാനവുമുണ്ട്. വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ പോകാമെന്നും ഉംറ ചടങ്ങുകൾ എളുപ്പത്തിൽ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News