കുവൈറ്റ് സെൻട്രൽ ജയിലില്‍ കഴിയുന്ന കുറ്റവാളിയുടെ ആള്‍മാറാട്ടം; സുപ്രധാന വിധിയുമായി കോടതി

  • 16/11/2022

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിലെ സെല്ലിനുള്ളിൽ നിന്ന് ഫോൺ മുഖേന കുറ്റവാളി ഒരു പൗരനെ കബളിപ്പിച്ച കേസില്‍ സുപ്രധാന വിധിയുമായി കോടതി. ഭരണകുടുംബത്തിലെ അംഗമായി ചമഞ്ഞ് ഫോണ്‍ വഴി തട്ടിപ്പ് നടത്തിയ കേസില്‍ പൗരന് നഷ്ടപരിഹാരമായി 55,000 കുവൈത്തി ദിനാര്‍ നല്‍കണമെന്നാണ് വിധി. ആഭ്യന്തര മന്ത്രാലയവും സെൻട്രൽ ജയിൽ ഡയറക്ടറും തടവുകാരിൽ ഒരാളുമാണ് ഈ തുക നല്‍കേണ്ടത്. ജയിലില്‍ കഴിയുന്ന കുറ്റവാളി ഭരണകുടുംബത്തിൽ നിന്നുള്ള ഒരു ഷെയ്ഖ് ആണെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകനായ അയ്ദ് അൽ റഷീദി പറഞ്ഞു. 

ആഭ്യന്തര മന്ത്രാലയത്തെയവും സെൻട്രൽ ജയിൽ ഡയറക്ടറും അവരുടെ ജോലിയില്‍ വീഴ്ച വരുത്തിയെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സെൻട്രൽ ജയിലിൽ ആയിരിക്കുമ്പോൾ പ്രതിക്ക് മൊബൈൽ ഫോൺ കൈവശം വയ്ക്കാൻ ആരാണ് അനുമതി നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഭരണകുടുംബത്തിലെയും വ്യവസായികളിലെയും പ്രമുഖരായി ആൾമാറാട്ടം നടത്തിയതിന് നിരവധി വഞ്ചനാക്കുറ്റങ്ങൾ ചുമത്തിയാണ് കാസേഷൻ കോടതി തടവുകാരനെ പത്തുവർഷത്തെ തടവിന് ശിക്ഷിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News