ഫറാ അക്ബർ വധക്കേസ്: വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍, അപ്പീല്‍ 28-ന് പരിഗണിക്കും

  • 16/11/2022

കുവൈത്ത് സിറ്റി: ഫറാ അക്ബർ വധക്കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ കാസേഷന്‍ കോടതി നവംബർ 28-ന് പരിഗണിക്കും. ആസൂത്രിതമായ കൊലപാതകത്തിന്റെ ഘടകങ്ങൾ പരിഗണിച്ച് ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ജഡ്ജി നാസർ അൽ ഹൈദ് അധ്യക്ഷനായ ക്രിമിനൽ അപ്പീൽ കോടതി, കുവൈത്ത് പൗരയായ ഫറാ അക്ബറിന്റെ കൊലപാതകിയുടെ വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.

2021 മാർച്ച് 13 ന് സഹ്‌റ പ്രദേശത്തെ നിന്നാണ് ഫറാ അക്ബറിനെ തട്ടിക്കൊണ്ട് പോയത്. ഇരയുടെ വാഹനത്തിൽ ബോധപൂർവം ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ചാണ് കുറ്റകൃത്യം നടത്തിയത് എന്നാണ്  പ്രോസിക്യൂഷന്‍റെ വാദം. ആസൂത്രിതമായ കൊലപാതകമാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പരമാവധി പിഴ ചുമത്തണമെന്നും ഇരയുടെ കുടുംബത്തിന് 5,001 കുവൈത്തി ദിനാര്‍ താൽക്കാലിക നഷ്ടപരിഹാരമായി നല്‍കണമെന്നും അഭിഭാഷകൻ അൽ ഖത്താൻ ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News