വധശിക്ഷ നടപ്പാക്കല്‍; എതിപ്പുന്നയിച്ച് യൂറോപ്യന്‍ യൂണിയന്‍, കുവൈത്തിന്റെ ഷെങ്കന്‍ വിസ ചര്‍ച്ചകളെ ബാധിക്കും

  • 17/11/2022

കുവൈത്ത് സിറ്റി: ഏഴ് തടവുകാരുടെ വധശിക്ഷ നടപ്പാക്കിയത് ഷെങ്കന്‍ വിസയിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന്‍റെ പദവിയെ ബാധിക്കുമെന്ന് യൂറോപ്യൻ യൂണിയന്‍റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് കുവൈത്ത് അംബാസിഡര്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏത് സാഹചര്യത്തിലായാലും വധശിക്ഷയെ യൂറോപ്യൻ യൂണിയൻ ശക്തമായി എതിർക്കുന്നുവെന്ന് കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരറ്റ് ഷിനാസ് കുവൈത്ത് അംബാസിഡര്‍  ഊന്നിപ്പറഞ്ഞു.

ഷെങ്കന്‍ വിസയിൽ നിന്ന് ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്താനുള്ള നിർദ്ദേശവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. യൂറോപ്യൻ യൂണിയനും കുവൈത്തും തമ്മിലുള്ള അടുത്തയാഴ്ച നടക്കാനിരിക്കുന്ന മനുഷ്യാവകാശ ചർച്ചയിൽ ഈ വിഷയവും ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഷിനാസ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News