45-ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കമായി

  • 17/11/2022

കുവൈത്ത് സിറ്റി: 45-ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് മിഷ്റഫ് ഫെയര്‍ ഗ്രൗണ്ടില്‍ തുടക്കമായി. സാംസ്കാരിക മന്ത്രി അബ്‍ദുള്‍റഹ്മാന്‍ അല്‍ മുത്തൈരി ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ മാസം 26 വരെയാണ് പുസ്തക മേള നടക്കുക. 18 അറബ് രാജ്യങ്ങളും 11 വിദേശ രാജ്യങ്ങളും ഉൾപ്പെടെ 404 പ്രസിദ്ധീകരണശാലകളും 117 മറ്റ് പങ്കാളികളും ഉൾപ്പെടെ മൊത്തം 29 രാജ്യങ്ങളാണ് പുസ്തകമേളയിൽ പങ്കെടുക്കുന്നത്. അതിഥിയായി ഇറ്റലിയും പങ്കെടുക്കുന്നു.

കുവൈത്തി യുവാക്കൾക്ക് അവരുടെ സർഗ്ഗാത്മകതയും കാഴ്ചപ്പാടുകളും പ്രാദേശിക പ്രസിദ്ധീകരണ സ്ഥാപനങ്ങളിലൂടെ അവതരിപ്പിക്കാൻ പുസ്തക മേള അവസരമൊരുക്കുന്നു. കുവൈത്ത് അന്താരാഷ്ട്ര പുസ്തക മേള 5, 6, 7, 7B ഹാളുകളിലാണ്  നടക്കുന്നത്. സന്ദർശകർക്ക് രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയും വൈകുന്നേരം 4:30 മുതൽ രാത്രി 10:00 വരെയുമാണ് പ്രവേശനം. വെള്ളിയാഴ്ച പ്രവര്‍ത്തന സമയം വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News