ഇസ്രായേൽ സന്ദർശിക്കാൻ വിദ്യാർത്ഥികളെ ക്ഷണിച്ച പ്രിൻസിപ്പലിനെ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടു

  • 17/11/2022

കുവൈറ്റ് സിറ്റി : ഇസ്രായേൽ സന്ദർശിക്കാൻ വിദ്യാർത്ഥികളെ ക്ഷണിച്ചതിന് ഒരു വിദേശ സ്കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പലിന്റെ സേവനം വിദ്യാഭ്യാസ മന്ത്രാലയം അവസാനിപ്പിച്ചു. ബന്ധപ്പെട്ട അസിസ്റ്റന്റ് പ്രിൻസിപ്പലിന് നൽകിയ അംഗീകാരം അവസാനിപ്പിക്കുകയും അവർക്ക് മറ്റേതെങ്കിലും സ്വകാര്യ സ്‌കൂളിൽ ജോലി  നൽകുന്നത് വിലക്കുകയും ചെയ്തു.  

അസിസ്റ്റന്റ് പ്രിൻസിപ്പലിനെ കുറിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും നൽകിയ പരാതിയിലും ഉയർന്നുവന്ന കാര്യങ്ങളിലും ആവശ്യമായ നിയമനടപടികൾ വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അഹമ്മദ് അൽ-വാഹിദ പ്രസ്താവനയിൽ പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News