മയക്കുമരുന്നിനെതിരെ ശക്തമായ യുദ്ധമാണ് നടത്തുന്നതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി

  • 18/11/2022

കുവൈത്ത് സിറ്റി: മയക്കുമരുന്നുകളുടെ അപകടങ്ങളെ കുറിച്ചുള്ള അവബോധം, അതിനെ ചെറുക്കക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ദേശീയ ക്യാമ്പയിനെ കുറിച്ച് വിശദീകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് സുപ്രീം കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്തു. എല്ലാ ഗൾഫ് സമൂഹങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഈ വിപത്തിനെയും അത് സൃഷ്ടിക്കുന്ന വിനാശകരമായ അപകടത്തെയും ചെറുക്കാനുള്ള എല്ലാ പരിശ്രമങ്ങളിലും സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നമ്മുടെ കുട്ടികളെയും യുവാക്കളെയും തകർക്കാനും അവരുടെ ഭാവി കവർന്നെടുക്കാനും മയക്കുമരുന്നിനെ നാം അനുവദിക്കരുത്. പദ്ധതികൾ വികസിപ്പിച്ചെടുക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി കാലാനുസൃതമായ തുടർനടപടികൾ ഉറപ്പാക്കാനും ഉത്സാഹത്തോടെയുള്ള നിരന്തരമായ പ്രവർത്തനത്തിന്റെ ആവശ്യകതയുണ്ട്. ദേശീയ ക്യാമ്പയിനുള്ള സുപ്രീം കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഷെയ്ഖ് തലാൽ അൽ ഖാലിദ് അധ്യക്ഷനായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News