കുവൈത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കബ്ദ് പ്രദേശത്ത്

  • 18/11/2022

കുവൈത്ത് സിറ്റി: ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കബ്ദ് പ്രദേശത്താണെന്ന് കണക്കുകൾ. 9.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. എട്ട് മില്ലിമീറ്ററുകളുമായി റുമൈത്തിയ റീജിയണാണ് രണ്ടാമത്. ഏറ്റവും കുറവ് മഴ ലഭിച്ചത് അൽ അബ്രാഖ് പ്രദേശത്താണ്. രാജ്യത്ത് താപനിലയിൽ വലിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയിലെ താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ ഞായറാഴ്ച മുതൽ നാല് ഡി​ഗ്രിയുടെ വരെ വ്യത്യാസമുണ്ടാകും.‌ ഏറ്റവും കൂടിയ താപനില 22 മുതൽ 24 ഡി​ഗ്രി സെൽഷ്യസ് വരെയാണ്. കുറഞ്ഞ താപനില 11 മുതൽ 13 ഡി​ഗ്രി സെൽഷ്യസ് വരെയായിരിക്കും. 

വിവിധ പ്രദേശത്ത് ലഭിച്ച മഴ ഇങ്ങനെ

കബ്ദ് 9.5, റുമൈത്തിയ 8, അൽ അസിമ 7.6, കൈഫാൻ 7.6, അഹമ്മദി 6.1, യാർമൂക്ക് 6, റബീഹ് 5.9, ജബ്രിയ 5.4, കുവൈത്ത് വിമാനത്താവളം 3.3,  സബാഹിയ 3, റാസ്, സാൽമിയ 2.5, ജാൽ അൽ ലയ 1.4, സാൽമി 1.2, ഉമ്മുൽ ഹൈമാൻ 1.1, ജഹ്‌റ 0.9, അൽ നസീം 0.8,  അബ്ദാലി 0.7, സബിയ 0.3, അബ്രാഖ് 0.2.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News