ലോകകപ്പിനായി ഖത്തറിന് കുവൈത്തിന്റെ പൂർണ പിന്തുണ

  • 19/11/2022


കുവൈത്ത് സിറ്റി: ഫുട്ബോൾ ലോകകപ്പ് വിജയകരമാക്കുന്നതിനും ആഗോള കായിക സമാ​ഗമത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ദോഹ നടത്തുന്ന അശ്രാന്ത പരിശ്രമങ്ങൾക്ക് കുവൈത്ത് ഭരണകൂടത്തിന്റെ പൂർണ പിന്തുണ. ഖത്തറിലുള്ള കുവൈത്ത് അംബാസിഡർ ഖാലിദ് അൽ മുത്തൈരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെ ബന്ധപ്പെട്ട അതോറിറ്റികൾ നടത്തുന്ന  ഒരുക്കങ്ങൾക്കൊപ്പം എംബസിയും എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നുണ്ട്.

ഈ ലോകകപ്പിനെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചതാക്കുക എന്നതാണ് ലക്ഷ്യം. കുവൈത്ത് എംബസിയുടെ ആസ്ഥാനത്ത് ലോകകപ്പിനെ വരവേറ്റ് ഒരു ബാനർ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കുവൈത് ടവറിലും വേൾഡ് കപ്പിനോടുള്ള പിന്തുണ പ്രദർശിപ്പിക്കുന്നുണ്ട് . ലോകകപ്പ് വിജയകരമാക്കാൻ കൈകോർക്കാനാണ് ബാനറിൽ ആഹ്വാനം ചെയ്തിട്ടുള്ളത്. ലോകകപ്പിലെ മത്സരങ്ങൾ കാണാനും ഇഷ്ട ടീമിനെ പിന്തുണയ്ക്കുന്നതിനായും ഖത്തർ സന്ദർശിക്കുന്ന കുവൈത്ത് ഫുട്ബോൾ ആരാധകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകാൻ എംബസി പ്രവർത്തിക്കുന്നുണ്ടെന്നും അൽ മുത്തൈരി പറഞ്ഞു.
കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News