കുവൈറ്റ് നാവിക സേന പട്രോളിംഗ് ബോട്ടുകളിൽ നിന്നുള്ള ഓഡിയോ ക്ലിപ്പ്; വിശദീകരണം

  • 19/11/2022

കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ പട്രോളിംഗ് ബോട്ടുകളും ഇറാഖി തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിയുടെ റിഗ്ഗുകളിലൊന്നും തമ്മിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച് ആർമി ജനറൽ സ്റ്റാഫ് പ്രസിഡൻസി ഒരു വിശദീകരണ പ്രസ്താവന പുറപ്പെടുവിച്ചു. ട്രോളിംഗ് ബോട്ട് ഇറാഖി റിഗ്ഗിനോട് ഖനനം നിർത്താൻ അഭ്യർത്ഥിക്കുന്നതാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളത്. ഈ സംഭവം പഴയതാണെന്നാണ് വിശദീകരണം.

കഴിഞ്ഞ സെപ്റ്റംബർ 12ന് ഇറാഖി തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിയുടെ റിഗ്ഗുകളിലൊന്ന് കുവൈത്തുമായി മുൻകൂർ ഏകോപനമില്ലാതെ തന്നെ ടെറിറ്റോറിയൽ ജലത്തിൽ കടൽ ഡ്രില്ലിംഗ് നടത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. കുവൈത്ത് നാവിക സേനയാണ് അന്ന് സ്ഥിതിഗതികൾ കൈകാര്യം ചെയ്തത്. തുടർന്ന് ഏകോപന നടപടികളും സ്വീകരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരുവിഭാഗങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News