അൽ റിഗ്ഗയ് പ്രദേശത്തെ മെഡിക്കൽ ക്ലിനിക്കിൽ ​ഗുരുതര നിയമലംഘനങ്ങൾ

  • 19/11/2022

കുവൈത്ത് സിറ്റി: ആരോ​ഗ്യ സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി നടന്ന ആനുകാലിക പരിശോധന ക്യാമ്പയിനിൽ അൽ റിഗ്ഗയ് പ്രദേശത്തെ ഒരു മെഡിക്കൽ ക്ലിനിക്ക്  നിരവധി നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി. മാൻ പവർ അതോറിറ്റി, റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റും ഹെൽത്ത് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്.

ലൈസൻസ് ലഭിക്കാതെയായിരുന്നു ക്ലിനിക്കിന്റെ പ്രവർത്തനങ്ങളെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഒരു ഡോക്ടറുടെ അഭാവവും കണ്ടെത്തി. ക്ലിനിക്കിൽ ഉപയോഗിക്കുന്ന നിരവധി മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ക്യാമ്പയിനിന്റെ നടപടികളുടെ ഭാ​ഗമായി ഒരു നഴ്‌സിനെയും റിസപ്ഷനിസ്റ്റിനെയും റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ കസ്റ്റ‍ഡിയിൽ എടുത്തിട്ടുണ്ട്. ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള അതോറ്റിയിലേക്ക് നിയമലംഘകരെ റഫർ ചെയ്തതായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News