അധികാര ദുർവിനിയോഗം; കുവൈത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

  • 19/11/2022

കുവൈത്ത് സിറ്റി: കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും ഒരു അണ്ടർ സെക്രട്ടറി ഓഫീസറെയും അറസ്റ്റ് ചെയ്യാൻ ക്യാപിറ്റൽ ഗവർണറേറ്റിലെ അന്വേഷണ മേധാവി ഉത്തരവിട്ടു. അധികാര ദുർവിനിയോഗം, ആഭ്യന്തര മന്ത്രാലയത്തിലെ അന്വേഷകനെ അപമാനിക്കൽ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകുമ്പോൾ സൈനിക യൂണിഫോം തിരികെ നൽകണമെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 

കടൽ യാത്രയ്ക്കായി ഭാര്യക്കൊപ്പം പോയപ്പോൾ ഒരു കോസ്റ്റ് ഗാർഡ് പട്രോളിംഗ് തടഞ്ഞുനിർത്തുകയും അവകാശങ്ങൾ ലംഘിച്ച് പ്രവർത്തിക്കുകയും ചെയ്തതായി ഒരു ഇൻവെസ്റ്റി​ഗേറ്റർ  ബ്നെയ്ദ് അൽ ഘർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് കോസ്റ്റ് ഗാർഡിനെ ബന്ധപ്പെടുകയും അന്വേഷണത്തിനായി കേസ് കൈകാര്യം ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അതിനുശേഷം സംശയമുള്ളവരെ സൈനിക യൂണിഫോമിൽ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് റഫർ ചെയ്യുകയുമായിരുന്നുവെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News