സംശയാസ്പദമായ ഫണ്ടുകൾ മരവിപ്പിക്കൽ; നിയമ ഭേദ​ഗതിയെക്കുറിച്ച് ചർച്ച ചെയ്ത് കുവൈത്തിലെ ബാങ്കുകൾ

  • 19/11/2022

കുവൈത്ത് സിറ്റി: സംശയാസ്പദമായ അക്കൗണ്ടുകൾക്കെതിരെ പോരാടുമ്പോഴും ചില നടപടിക്രമപരമായ വെല്ലുവിളികൾ ബാങ്കുകൾ ഇപ്പോഴും  അഭിമുഖീകരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കലിലോ തീവ്രവാദ ധനസഹായ പ്രവർത്തനങ്ങളിലോ ഉള്ള പങ്കാളിത്തം സംശയിച്ചാൽ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് മുൻകൂർ അനുമതി നേടിയാൽ മാത്രമേ നിയമപ്രകാരം കൈമാറ്റങ്ങൾ നിരോധിക്കാൻ ബാങ്കുകൾക്ക് കഴിയൂ. സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതിലേക്ക് ഈ വ്യവസ്ഥകൾ നയിക്കുന്നു എന്ന ചില ബാങ്കുകൾ മുന്നോട്ട് വയ്ക്കുന്ന ആശങ്ക. 
സാമ്പത്തിക അന്വേഷണ വിഭാഗത്തെ അറിയിക്കുന്നതിന് മുമ്പ് തന്നെ അക്കൗണ്ടുകളിൽ സംശയാസ്പദമായ ഫണ്ടുകൾ തടയാൻ ബാങ്കുകളെ അധികാരപ്പെടുത്തുന്ന വിധത്തിൽ നടപടിക്രമങ്ങൾ മാറ്റം വരണെന്ന് മേഖലയിലെ വൃത്തങ്ങൾ പറഞ്ഞു. വ്യക്തിഗത ഫണ്ടുകൾ നിയന്ത്രിക്കുന്നതിനുള്ള അവകാശം നിയന്ത്രിക്കുന്ന നിയമം, ഭേദഗതി ചെയ്യുന്നതിനുള്ള സാധ്യത പഠിക്കാനുള്ള അഭ്യർത്ഥന ബന്ധപ്പെട്ട അതോറിറ്റികൾക്ക് സമർപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News